ആലുവ: എടയാർ വ്യവസായമേഖലയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന് (കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) കാരണം കാണിക്കൽ നോട്ടീസ് നൽകി.
കമ്പനിയുടെ പ്രവർത്തനാനുമതി റദ്ദാക്കാതിരിക്കുന്നതിന് 15 ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കാനാണു നോട്ടീസിൽ പറയുന്നത്.
ഡിസംബറിൽ നടത്തിയ പരിശോധനയിൽ അന്തരീക്ഷത്തിലെ മലിനീകരണത്തോതിന്റെ കണികാദ്രവ്യങ്ങൾ 72 ഇരട്ടിയായതായാണു കണ്ടെത്തിയത്.